മസ്കത്ത്: പ്രോമിസിങ് ഒമാനി സ്റ്റാർട്ടപ് പ്രോഗ്രാമിന്റെ ഓണററി പ്രസിഡന്റ് സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദിനെ അനുഗമിക്കുന്ന പ്രതിനിധി സംഘം സ്വിസ് സ്ഥാപനങ്ങളും പ്രത്യേക കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രതിനിധിസംഘം നൊവാർട്ടിസ് ഫാർമസ്യൂട്ടിക്കൽ കോർപറേഷനും റോച്ചെ ഹെൽത്ത് കെയർ കമ്പനിയും ഉപയോഗിക്കുന്ന പ്രവർത്തന സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും പരിചയപ്പെട്ടു. ഒമാനിലെ ഓഫിസ് ഉൾപ്പെടെ ലോകത്തെ 140 രാജ്യങ്ങളിൽ നൊവാർട്ടിസിന് പ്രാതിനിധ്യമുണ്ട്. അംഗങ്ങളും കമ്പനിയുടെ ഉദ്യോഗസ്ഥരും ഡേറ്റ പ്രോസസിങ് ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള വഴികളെക്കുറിച്ചും നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനെ പറ്റിയും ചർച്ച ചെയ്തു.
സുൽത്താനേറ്റിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും ഒമാനികൾക്ക് പരിശീലന പരിപാടികളും സ്കോളർഷിപ്പുകളും നൽകുന്നതിനുമുള്ള പ്രതിബദ്ധത കമ്പനി പറഞ്ഞു.ഒമാനിൽ നിരവധി സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളുമായി സഹകരണം വർധിപ്പിക്കുന്നതിനുള്ള സന്നദ്ധതയും കമ്പനി സ്ഥിരീകരിച്ചു. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ ശിൽപശാലകൾ നടത്തുന്നതിനും ആരോഗ്യമന്ത്രാലയവുമായുള്ള സഹകരണം സജീവമാക്കുന്നതിനുമായി ഒമാനിലക്ക് കമ്പനി ഉദ്യോഗസ്ഥരെ ക്ഷണിക്കുകയും ചെയ്തു. ലോകത്തിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സീഡ്സ്റ്റാർ കമ്പനിയിലെ ഉദ്യോഗസ്ഥരുമായും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. പ്രോമിസിങ് ഒമാനി സ്റ്റാർട്ടപ് പ്രോഗ്രാമുമായി സഹകരിക്കാനുള്ള വഴികളെക്കുറിച്ച് ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.