വാ​റ​ൻ​റി​ക്ക്​ വി​രു​ദ്ധ​മാ​യി ഇൗ​ടാ​ക്കി​യ പ​ണം തി​രി​കെ ന​ൽ​കാ​ൻ നി​ർ​ദേ​ശം

മസ്കത്ത്: ഫ്രിഡ്ജ് വാങ്ങിയപ്പോൾ നൽകിയ വാറൻറി വാഗ്ദാനത്തിന് വിരുദ്ധമായി അറ്റകുറ്റപ്പണിക്ക് ചുമത്തിയ പണം തിരികെ നൽകാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശം. തൃശൂർ എടത്തുരുത്തി സ്വദേശി നജീബ് കെ. മൊയ്തീ​െൻറ പരാതിയിലാണ് നടപടി. ഒരു വർഷം മുമ്പ് വാങ്ങിയ എൽ.ജി ഫ്രിഡ്ജിന് പത്തുവർഷത്തെ കംപ്രസർ വാറൻറി നൽകിയിരുന്നു. 

രണ്ടാഴ്ച മുമ്പ് തണുപ്പ് വരാതിരുന്നതിനെ തുടർന്ന് കസ്റ്റമർ കെയറിൽനിന്നെത്തി കംപ്രസറിന് തകരാറുണ്ടെന്ന് പറഞ്ഞു. അറ്റകുറ്റപ്പണിക്കായി ഫ്രിഡ്ജ് കൊണ്ടുപോയി നാലുദിവസം കഴിഞ്ഞ് വിളിച്ച് കംപ്രസർ ഗ്യാസ് നിറക്കാൻ ഇരുപത് റിയാൽ നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഫ്രിഡ്ജ് തിരികെനൽകാൻ വൈകുമെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഫ്രിഡ്ജ് കൊണ്ടുവന്ന ശേഷം പണം കൈപ്പറ്റുകയും ചെയ്തു.

തുടർന്ന് കമ്പനി നൽകിയ ബില്ലുമായി നജീബ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അന്യായമായി ഇൗടാക്കിയ പണം തിരികെ ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് നജീബ് പറഞ്ഞു. 

Tags:    
News Summary - oman customer authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.