കാ​ലാ​വ​ധി ക​ഴി​ഞ്ഞ 200ല​ധി​കം ഇ​നം മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

മസ്കത്ത്: കാലാവധി കഴിഞ്ഞ മരുന്നുകൾ സൊഹാറിൽനിന്നും ബുറൈമിയിൽനിന്നും പിടിച്ചെടുത്തതായി കാർഷിക, ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
മൃഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന  മരുന്നുകളാണ് പിടിച്ചെടുത്തത്. ബാത്തിന ഗവർണറേറ്റിലെ ചില തോട്ടങ്ങളിലും മൃഗങ്ങളെ ചികിത്സിക്കുന്ന കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടെടുത്തിരുന്നു. തുടരന്വേഷണത്തിൽ ബർക്കയിൽ നടത്തിയ കമ്പനിയിലാണ് ഇവ ഉൽപാദിപ്പിക്കുന്നതെന്ന് കണ്ടെത്തി. 

തുടർന്ന് ഇൗ കമ്പനിയിൽ നടത്തിയ പരിശോധനയിൽ ഇവിടെ ശേഖരിച്ചുവെച്ചിരുന്ന 200ലധികം തരത്തിലുള്ള മരുന്നുകൾ പിടിച്ചെടുക്കുകയായിരുന്നു. കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കർഷകരും മൃഗങ്ങളെ വളർത്തുന്നവരും നിയമലംഘകരെ കണ്ടെത്തുന്നതിനായി മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് അധികൃതർ അറിയിച്ചു.തോട്ടങ്ങളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തുകയും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്യും. 

Tags:    
News Summary - oman crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.