പ്ര​വാ​സി ജ​അ​ലാ​ൻ ക്രി​ക്ക​റ്റ് ക​പ്പ്: ഗോ​ള്‍ഡ് ഇ​ല​വ​ന്‍ ജേ​താ​ക്ക​ൾ 

ബൂഅലി: അഞ്ചാമത് പ്രവാസി ജഅലാൻ ക്രിക്കറ്റ് ടൂർണമ​െൻറ് സമാപിച്ചു. കഴിഞ്ഞ എട്ടു ദിവസമായി ബൂഅലിയിലെ അൽ വഹ്ദ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റിൽ നടന്നുവന്ന ടൂർണമ​െൻറി​െൻറ ഫൈനലിൽ ഗോൾഡ് ഇലവനാണ് േജതാക്കളായത്. 
ഫൈനലിൽ ബൂഅലി ബോയ്സിനെ 80 റൺസിനാണ് ഗോൾഡ് ഇലവൻ തോൽപിച്ചത്. ശർഖിയ മേഖലയിലെ പ്രബലരായ 16 ടീമുകളാണ് ടൂർണമ​െൻറിൽ പെങ്കടുത്തത്.  വിജയികൾക്ക് 300 റിയാലി​െൻറ കാഷ് അവാർഡ് നൽകി.
മികച്ച പ്രകടനം കാഴ്ചവെച്ച  ഗോൾഡ് ഇലവൻ  ക്യാപ്റ്റൻ ശുഐബിനെ ഫൈനലിലെ മാൻ ഓഫ് ദ മാച്ചായും മാൻ ഒാഫ് ദി സീരീസായും തെരഞ്ഞെടുത്തു.  ബൂഅലി ബോയ്സിലെ പ്രജീഷാണ് മികച്ച ബാറ്റ്സ്മാൻ.
അതേ ടീമിലെ സുഗുവിനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. അൽ വഹ്ദ സ്പോർട്സ് ക്ലബ് പ്രസിഡൻറ് സാലം അലി അൽ സിനൈദി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വിജയികൾക്കുള്ള കാഷ് അവാർഡ് പ്രവാസി ജഅലാൻ പ്രസിഡൻറ് പ്രശാന്ത് പുതിയാണ്ടി സമ്മാനിച്ചു.
 ഇന്ത്യൻ എംബസി ഒാണററി കൗൺസിലർ ഫക്രുദ്ദീൻ, ട്രഷറർ വിത്സൺ മാത്യു, അനിൽകുമാർ, സിറാജ് ദവാരി, ബാബു ആനക്കര, രതീഷ്, ബിനോയ്, തുളസി എന്നിവർ മറ്റു സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് കമ്മിറ്റി കൺവീനർ നൗഷാദ് സ്വാഗതവും  പ്രവാസി ജഅലാൻ സെക്രട്ടറി സി. നൗഷാദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - oman cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.