ക​ഴി​ഞ്ഞ​വ​ർ​ഷം രാ​ജ്യ​ത്ത്​ താ​പ​നി​ല കു​റ​ഞ്ഞു

മസ്കത്ത്: കഴിഞ്ഞവർഷം രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞതായി കണക്കുകൾ. 27.8 സ​െൻറിഗ്രേഡാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയ ശരാശരി ചൂട്. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ 3.1 ശതമാനത്തി​െൻറ കുറവാണ് താപനിലയിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തി​െൻറ കാലാവസ്ഥാ നിരീക്ഷണ കണക്കുകൾ പറയുന്നു. ഏറ്റവുമധികം മഴയുണ്ടായതാകെട്ട 2016 മേയ് മാസത്തിലുമാണ്. 104.7 മില്ലീമീറ്റർ മഴ ലഭിച്ച ബാത്തിന മേഖലയാണ് മഴയുടെ കാര്യത്തിൽ ഒന്നാമതെത്തിയത്. 2012 മുതലുള്ള കണക്കെടുക്കുേമ്പാൾ 2015ലാണ് ഏറ്റവുമധികം ശരാശരി താപനില രേഖപ്പെടുത്തിയത്, 28.7 സ​െൻറീഗ്രേഡ്.  വേനലിൽ ലഭിച്ച 37 സെ.േഗ്രഡാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. 26.3 സെ.ഗ്രേഡാണ് വേനലിലെ കുറഞ്ഞ ചൂട്. തണുപ്പുകാലത്താകെട്ട 19 സെ.ഗ്രേഡ് മുതൽ 29.5 സെ.ഗ്രേഡ് വരെയായിരുന്നു അന്തരീക്ഷ താപനില. 
 

Tags:    
News Summary - oman climate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.