അൽ വുസ്ത ഗവർണറേറ്റിലെ സൈനിക പരിശീലന മേഖലയിൽ നടക്കുന്ന ഒമാൻ-ബ്രിട്ടീഷ്
സംയുക്ത സൈനികാഭ്യാസം
Posted On
date_range Updated On
date_range ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം
മസ്കത്ത്: ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ‘ഖഞ്ചർ ഒമാൻ 2023’ അൽ വുസ്ത ഗവർണറേറ്റിലെ സൈനിക പരിശീലന മേഖലയിൽ കഴിഞ്ഞദിവസം ആരംഭിച്ചു. കോസ്റ്റ് സെക്യൂരിറ്റി ഫോഴ്സ് പ്രതിനിധീകരിക്കുന്ന റോയൽ ആർമി ഓഫ് ഒമാനും ബ്രിട്ടീഷ് സൈന്യത്തിന്റെ യൂനിറ്റുകളും ചേർന്നാണ് അഭ്യാസം നടത്തുന്നത്. നിരവധി സൈനിക പ്രവർത്തനങ്ങളും സംയുക്ത ഫീൽഡ് പരിശീലനവും നടക്കും. പരിശീലനം ഫെബ്രുവരി 13 വരെ നീളും.സൗഹൃദ രാജ്യങ്ങളിലെ സൈന്യങ്ങളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുള്ള ചട്ടക്കൂടിന്റെ ഭാഗമായാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.