റോ​യ​ൽ ഒ​മാ​ൻ ആ​ർ​മി മ്യൂ​സി​ക്​ ബാ​ൻ​ഡ്

ഒമാൻ ആർമി മ്യൂസിക് ബാൻഡ് സ്കോട്ലൻഡിൽ

മ​സ്ക​ത്ത്​: ലോ​ക സം​ഗീ​ത മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​യ​ൽ ഒ​മാ​ൻ ആ​ർ​മി​ക്ക്​​ കീ​ഴി​ലെ മ്യൂ​സി​ക്​ ബാ​ൻ​ഡ്​ സ്​​കോ​ർ​ട്​​ല​ൻ​ഡി​ലെ​ത്തി. 180 ബാ​ൻ​ഡു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം സ്​​കോ​ട്​​ല​ൻ​ഡി​ൽ ആ​ഗ​സ്റ്റ്​ 21 വ​രെ​യാ​ണ്​ അ​ര​​ങ്ങേ​റു​ന്ന​ത്. ഇ​തി​നാ​യി ഒ​മാ​ൻ ബാ​ൻ​ഡ്​ പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ടീ​മം​ഗ​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള കോ​മ്പോ​സി​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഒ​മാ​നി സൈ​നി​ക ബാ​ൻ​ഡി​ന്റെ ഉ​ന്ന​ത നി​ല​വാ​രം, അ​ച്ച​ട​ക്ക​ത്തി​ന്റെ​യും പ്ര​ഫ​ഷ​ന​ലി​സ​ത്തി​ന്റെ​യും വ്യാ​പ്തി എ​ന്നി​വ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്ന് ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി സം​ഗീ​ത ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ഹ​മ്മ​ദ് ബി​ൻ സാ​ലിം അ​ൽ ശു​കൈ​രി പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ൽ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്‌​ട്ര സം​ഗീ​ത​ജ്ഞ​രെ കാ​ണാ​നും രാ​ജ്യാ​ന്ത​ര സം​ഗീ​ത വൈ​ദ​ഗ്ധ്യം നേ​ടാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്നും ബാ​ൻ​ഡ്​ ക്യാ​പ്റ്റ​ൻ അ​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ റ​ഷ്ദി പ​റ​ഞ്ഞു.

Tags:    
News Summary - Oman Army Music Band in Scotland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.