റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽനുഅ്മാനിയുമായി യമൻ വിദേശകാര്യ-പ്രവാസി മന്ത്രി ഡോ. ഷായ മുഹ്സിൻ സിന്ദാനി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യമൻ വിദേശകാര്യ-പ്രവാസി മന്ത്രി ഡോ. ഷായ മുഹ്സിൻ സിന്ദാനി റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽനുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പങ്കാളിത്തവും ഇരുപക്ഷവും അവലോകനം ചെയ്തു. യമനിലെ സംഭവവികാസങ്ങളും അവിടത്തെ ജനതക്ക് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങളും അവർ എടുത്തുപറഞ്ഞു. ഒമാനിലെ യമൻ അംബാസഡർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.