ഒമാൻ, യുനിസെഫ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്‌കത്ത്: ഒമാനും യുനിസെഫും തമ്മിലുള്ള വിവിധ മാനുഷിക-വികസന സംരംഭങ്ങളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലമാക്കാൻ ധാരണ. സുസ്ഥിരമായ സ്വാധീനം ചെലുത്തുന്ന വിവിധ പദ്ധതികളിൽ ഒമാനും യുനിസെഫും കൈകോർക്കും. വ്യാഴാഴ്ച ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച് രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും യുണിസെഫിന്റെ പ്രൈവറ്റ് സെക്ടർ ഫണ്ട് റൈസിങ് ആൻഡ് പാർട്ണർഷിപ്പ് ഡിവിഷൻ ഡയറക്ടർ കർല ഹദ്ദാദ് മർദീനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
സുസ്ഥിര വികസനവും മാനുഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിലുള്ള ബഹുതല ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഒമാൻ സുൽത്താനേറ്റ് വഹിക്കുന്ന സുപ്രധാന പങ്കിനെ യോഗം പ്രത്യേകം എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഒമർ സഈദ്, ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി എന്നിവരും ഇരുപക്ഷത്തെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.