മസ്കത്ത്: ഒമാനും ഇറാഖും തമ്മിലുള്ള പരസ്പര സഹകരണവും സൗഹൃദബന്ധവും കൂടുതൽ ദൃഢമാക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ഇറാഖ് വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ ഡോ. ഫുവാദ് ഹുസൈനെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
നയതന്ത്രപരമായ പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കാനും ഇറാഖിന്റെ വിദേശബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ഡോ. ഫുവാദ് ഹുസൈന് ആശംസ കൈമാറി. ഒമാനും ഇറാഖും തമ്മിലെ സാഹോദര്യ ബന്ധത്തെ ഇരു മന്ത്രിമാരും ചർച്ചയിൽ എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സംയുക്ത താൽപര്യം സംഭാഷണത്തിൽ ആവർത്തിച്ചു. പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും മറ്റുപ്രധാന വിഷയങ്ങളും ഇരുവരും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.