മസ്കത്ത്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയിൽ ആദ്യത്തെ നൂറ് സ്ഥാനങ്ങളിൽ ഇടം പിടിച്ച് ഒമാനും. ടാക്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് കാപിറ്റലിസ്റ്റ് പുറത്തിറക്കിയ 2023ലെ നൊമാഡ് പാസ്പോർട്ട് സൂചിക പ്രകാരം അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി 99ാം സ്ഥാനത്താണ് സുൽത്താനേറ്റ്സ്. മൊത്തം സ്കോർ 65.50 ആണ്.
കഴിഞ്ഞ വർഷം 104ാം സ്ഥാനത്തായിരുന്നു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സ്വാധീനം, മുൻകൂർ വിസയില്ലാതെ പാസ്പോർട്ട് ഉടമക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം, ആദായനികുതി നിരക്ക് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള പാസ്പോർട്ടുകളുടെ വർഗീകരണമെന്ന് നൊമാഡ് കാപിറ്റലിസ്റ്റിലെ ഓപറേഷൻസ് ആൻഡ് സെയിൽസ് ഡയറക്ടർ ജോവാന വുജിനോവിക് പറഞ്ഞു. ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയാറാക്കാൻ നിരവധി മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും വിസയില്ലാതെയുള്ള പ്രവേശനമെന്ന ഒരൊറ്റ മാനദണ്ഡമല്ലെന്നും അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.