Posted On
date_range Updated On
date_range ഒമാന്‍ എയറിന്റെ മസ്കത്ത്-മുംബൈ സർവിസിന് മുപ്പതാണ്ട്
മസ്കത്ത്: ഒമാന്‍ എയർ മസ്കത്തിനും മുംബൈക്കും ഇടയില്‍ സര്‍വിസ് ആരംഭിച്ചിട്ട് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ സർവിസായിരുന്നു ഇത്. തിരുവനന്തപുരം സര്‍വിസ് ആയിരുന്നു ആദ്യത്തേത്. 1993ലാണ് ഇത് ആരംഭിച്ചത്.നിലവില്‍ മസ്കത്തില് നിന്ന് മുംബൈയിലേക്ക് ആഴ്ചയില്‍ 12 വിമാനങ്ങളുണ്ട്. ഈ രണ്ട് സെക്ടറുകള്ക്കുപുറമെ കോഴിക്കോട്, കൊച്ചി, ഡെല്‍ഹി, ലഖ്നോ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, ഗോവ സെക്ടറുകളിലും ഒമാന്‍ എയര്‍ നിലവില്‍ സര്‍വിസ് നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.