ഒമാന്‍ എയര്‍ ലഗേജ് നിബന്ധനകള്‍ മാറുന്നത് ഒമ്പതുമുതല്‍ 

മസ്കത്ത്: ലഗേജ് നിബന്ധനകളിലെ മാറ്റം ഈമാസം ഒമ്പത് മുതലാകും പ്രാബല്യത്തില്‍ വരുകയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഇക്കോണമി ക്ളാസില്‍ 30 കിലോഗ്രാമിന്‍െറ ഒരൊറ്റ ലഗേജ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുപോകാന്‍ കഴിയുക. അധിക ലഗേജിന് പണം നല്‍കേണ്ടിവരും. 20 കിലോ വരെയുള്ള ലഗേജിന് 16 റിയാല്‍ ആണ് നല്‍കേണ്ടിവരുക. ഇത് തുടക്ക ആനുകൂല്യമാണെന്നാണ് അറിയുന്നത്. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരു ലഗേജ് മാത്രമാകും ഇങ്ങനെ പണം നല്‍കി വാങ്ങാന്‍ കഴിയുക. അധിക ലഗേജ് ഒരു കിലോയായാലും ഈ തുക അടക്കേണ്ടിവരും. 
യൂറോപ്പ് അടക്കം ദീര്‍ഘദൂര സര്‍വിസുകളിലെ യാത്രക്കാര്‍ക്ക് നാലു ലഗേജുകള്‍ ഇങ്ങനെ വാങ്ങാന്‍ കഴിയും. ബിസിനസ്, ഫസ്റ്റ് ക്ളാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് കൊണ്ടുപോകാം. 
ഗോള്‍ഡ്, സില്‍വര്‍ സിന്ദ്ബാദ് കാര്‍ഡ് ഉടമകളാണെങ്കില്‍ അധിക ലഗേജില്‍ പത്തു കിലോയുടെ വര്‍ധന അനുവദനീയമാണ്. ഇക്കോണമി ക്ളാസില്‍ യാത്രചെയ്യുന്ന ഗോള്‍ഡ്, സില്‍വര്‍ സിന്ദ്ബാദ് കാര്‍ഡ് ഉടമകള്‍ക്കും 20 കിലോയുടെ അധിക ലഗേജ് പണം നല്‍കാതെ കൊണ്ടുപോകാന്‍ കഴിയും. നിലവില്‍ തൂക്കം അടിസ്ഥാനമാക്കിയാണ് അധിക ലഗേജിന് നിരക്ക് ഈടാക്കുന്നത്. 
ഒരു കിലോ അധിക ലഗേജിന് 11.6 റിയാല്‍ വരെ ഈടാക്കിയിരുന്നു. ഇതാണ് ലഗേജിന്‍െറ എണ്ണത്തിലേക്ക് മാറുന്നത്. ഹാന്‍ഡ് ബാഗേജ് ആനുകൂല്യം നിലവിലെ രീതിയില്‍ തന്നെ തുടരുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.
Tags:    
News Summary - oman air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.