സലാല: പറന്നുയരുന്നതിന് തൊട്ടുമുമ്പ് ടയര്‍ പൊട്ടിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സലാലയില്‍നിന്ന് മസ്കത്തിലേക്കുള്ള ഒമാന്‍ എയറിന്‍െറ യാത്ര റദ്ദാക്കി. റണ്‍വേയില്‍നിന്ന് വിമാനം മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ കൊച്ചിയില്‍നിന്ന് സലാലയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് അടക്കം വിവിധ വിമാനങ്ങളുടെ സമയക്രമം തെറ്റി.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുറപ്പെടേണ്ട ഒമാന്‍ എയര്‍ ഡബ്ള്യു.വൈ 902 വിമാനത്തിന്‍െറ ടയറാണ് പൊട്ടിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൈലറ്റിന്‍െറ നിര്‍ദേശപ്രകാരം യാത്രക്കാരെ ഇറക്കുകയായിരുന്നു. ടയര്‍ പൊട്ടിയ ഒമാന്‍ എയര്‍ വിമാനം ഏറെ നേരം റണ്‍വേയില്‍നിന്ന് മാറ്റാന്‍ കഴിയാതിരുന്നതിനാല്‍ വിവിധ വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ല.
കൊച്ചിയില്‍നിന്ന് ഇന്ത്യന്‍ സമയം 7.35ന് പുറപ്പെട്ട് സലാലയില്‍ 9.50ന് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 543 വിമാനം മസ്കത്ത് വിമാനത്താവളത്തിലിറക്കിയ ശേഷം വൈകുന്നേരം അഞ്ചോടെയാണ് അവിടെനിന്ന് സലാലയിലത്തെിയത്.
തിരിച്ച് ഇതേ വിമാനം സാധാരണ രാവിലെ 10.40ന് പുറപ്പെട്ട് ഉച്ചക്ക് 3.50ന് കൊച്ചിയിലത്തെുന്നതാണ്. എന്നാല്‍, വെള്ളിയാഴ്ച വൈകുന്നേരം ആറോടെ മാത്രമാണ് വിമാനത്തിന് സലാലയില്‍നിന്ന് പുറപ്പെടാന്‍ സാധിച്ചത്.
സലാല വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ വിമാനം കുടുങ്ങിക്കിടന്നതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ടിവന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.
വൈകുന്നേരത്തോടെ ഒമാന്‍ എയര്‍ വിമാനം റണ്‍വേയില്‍നിന്ന് മാറ്റുകയും വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം സാധാരണനിലയിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.