മസ്കത്ത്: സുൽത്താനേറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന്റെ ചരിത്രവഴികൾ വിശദീകരിക്കുന്ന പ്രദർശനത്തിന് മസ്കത്തിൽ തുടക്കമായി. ‘ഒമാൻ എയർ: എ ലെഗസി ഇൻ ദി സ്കൈസ്’ എന്നപേരിൽ മസ്കത്തിലെ സ്റ്റാൽ ഗാലറിയിൽ ആണ് പ്രദർശനം നടക്കുന്നത്. ഒമാന്റെ പ്രശസ്തമായ വ്യോമയാന ഭൂതകാലത്തെ ജീവസ്സുറ്റതാക്കുകയും ആഗോളതലത്തിൽ ഒമാൻ എയറിനെ രൂപപ്പെടുത്തിയ പ്രധാന നാഴികക്കല്ലുകൾ വിവരിക്കുകയുമാണ് പ്രദർശനത്തിലൂടെ ചെയ്യുന്നത്.
അത്യാധുനിക മൾട്ടിമീഡിയ, സാങ്കേതിക വിദ്യയോടെ ഒരുക്കിയ പ്രദർശനം പുത്തൻ കാഴ്ചാനുഭവമാണ് പകരുന്നത്. സുൽത്താൻ തൈമൂർ ബിൻ ഫൈസലിന്റെ ഭരണകാലം മുതൽ ഇന്നുവരെയുള്ള കാലത്തിലൂടെയുള്ള ഒമാൻ എയറിന്റെ ചരിത്രയാത്ര സന്ദർശകർക്ക് നവ്യാനുഭവമാണ് നൽകുന്നത്. ഈ വർഷമാദ്യം 30ാം വാർഷികം ആഘോഷിച്ച ഒമാൻ എയർ ‘സ്കൈട്രാക്സ് 2023’ വേൾഡ് എയർലൈൻ അവാർഡിൽ മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ സ്റ്റാഫിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.