Posted On
date_range Updated On
date_range തിരുവനന്തപുരത്തേക്ക് ഒമാൻ എയർ ആഴ്ചയിൽ നാല് സർവിസ് നടത്തും
മസ്കത്ത്: ഒമാൻ എയറിന്റെ മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസിന് തുടക്കമായി. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന സർവിസ് ആഴ്ചയിൽ നാലുദിവസം ഉണ്ടായിരിക്കും. ഞായർ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 2.20ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും.
വ്യാഴാഴ്ച രാവിലെ 8.30ന് ഇവിടെനിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.55ന് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച രാവിലെ 9.05ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30നും എത്തിച്ചേരും.മറ്റൊരു ഇന്ത്യൻ നഗരമായ ലഖ്നോവിലേക്ക് പുതുതായി സർവിസിനും കഴിഞ്ഞദിവസം തുടക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.