ഒമാൻ എയർ ഏതൻസിലേക്ക്​ സർവിസ്​ ആരംഭിക്കുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ ഗ്രീ​സി​​​െൻറ ത​ല​സ്​​ഥാ​ന​മാ​യ ഏ​ത​ൻ​സി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ലാ​കും സ​ർ​വി​സ്​ തു​ട​ങ്ങു​ക. ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഏ​റ്റ​വും പു​തി​യ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​മാ​യി​രി​ക്കും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന്​ ഒ​മാ​ൻ എ​യ​ർ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ റൈ​സി അ​റി​യി​ച്ചു. അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ റൂ​ട്ടു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ്​ ഏ​ത​ൻ​സ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ള​ർ​ത്താ​ൻ പു​തി​യ സ​ർ​വി​സ്​ സ​ഹാ​യി​ക്കു​മെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു. മ​സ്​​ക​ത്തി​ൽ നി​ന്ന്​ ഉ​ച്ച​ക്ക്​ 2.45ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഗ്രീ​സ്​ സ​മ​യം രാ​ത്രി 7.50ന്​ ​ഏ​ത​ൻ​സി​ലെ​ത്തും. തി​രി​കെ പു​ല​ർ​ച്ചെ 12.20ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 6.35ന്​ ​മ​സ്​​ക​ത്തി​ലെ​ത്തും.
വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന്​ ഒ​പ്പം സ​ർ​വി​സു​ക​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഒ​മാ​ൻ എ​യ​ർ. 2022ഒാ​ടെ 70 വി​മാ​ന​ങ്ങ​ളും 60 സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ളും ന​ട​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

Tags:    
News Summary - oman air ethance-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.