മുസന്ന: ജോലിത്തിരക്കിനിടയിലും നട്ടുനനച്ച് വളർത്തിയെടുത്ത കൃഷിത്തോട്ടത്തിൽ ഭീമൻ ചുരങ്ങ ഉണ്ടായ ആഹ്ലാദത്തിലാണ് തലേശ്ശരി പുന്നോൽ സ്വദേശി നൗഫൽ. അൽ മയാർ ൈഹപ്പർമാർക്കറ്റിലെ ജനറൽ മാനേജറായ നൗഫലിെൻറ മുസന്നയിലെ വില്ലയിൽ വിളഞ്ഞ ചുരങ്ങക്ക് ഏഴര കിലോഗ്രാം ആണ് ഭാരം. കഴിഞ്ഞ 15 വർഷമായി ഒമാനിലുള്ള ഇദ്ദേഹം വില്ലയിലേക്ക് താമസം മാറിയതിന് ശേഷമാണ് കൃഷിത്തോട്ടമൊരുക്കാൻ മുന്നിട്ടിറങ്ങിയത്. ഭാര്യ അഫ്ഷാനയുടെ പിതാവ് ഉസ്മാനും സഹോദരീ ഭർത്താവായ കണ്ണൂർ സ്വദേശി സുബൈറുമാണ് കൃഷിേത്താട്ടമൊരുക്കാൻ നൗഫലിന് പ്രേരണയും മാർഗനിർദേശങ്ങളും നൽകിയത്. ഏഴുമാസം മുമ്പാണ് തോട്ടത്തിെൻറ ജോലികൾ ആരംഭിച്ചത്. നിലമൊരുക്കലായിരുന്നു ആദ്യ പണി. കേമ്പാസ്റ്റ് മണ്ണ് ഉപയോഗിച്ച് നിലം ശരിയാക്കിയെടുത്ത ശേഷം പന്തൽ കെട്ടി ചുരങ്ങ, വെണ്ട, മല്ലിയില എന്നിവ നടുകയായിരുന്നു.
ചൂട് നേരിട്ട് അടിക്കാതിരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭീമൻ ചുരങ്ങക്ക് പിന്നാലെ മല്ലിയിലയും ധാരാളം ഉണ്ടായി. അയൽവാസികൾക്കും മറ്റും നൽകിയെങ്കിലും മല്ലിയില ബാക്കിയായതായി നൗഫൽ പറയുന്നു. ആദ്യഘട്ട വിളവെടുപ്പിന് ശേഷം ചുരങ്ങക്കും വെണ്ടക്കും മല്ലിക്കുമൊപ്പം പുതുതായി വെള്ളരിയും നട്ടിട്ടുണ്ട്. പ്രത്യേകം വളമൊന്നും നൽകുന്നില്ലെന്നും നൗഫൽ പറഞ്ഞു. ദിവസവും പുലർച്ചെ 45 മിനിറ്റ് തോട്ടത്തിൽ ചെലവഴിക്കും. ഇടയിൽ വളരുന്ന പുല്ലുകളും മറ്റും പറിച്ചുനീക്കുന്നതിനൊപ്പം കേടുവരുന്ന ഇലകളും നീക്കും. തുടർന്ന് വെള്ളമൊഴിക്കുകയും ചെയ്യും. രണ്ടുനേരമാണ് ജലസേചനം.
വൈകുന്നേരം ഭാര്യക്കാണ് പരിപാലനത്തിെൻറ ചുമതല. മുലദ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി റീമും മൂന്നാം ക്ലാസ് വിദ്യാർഥി റീസും പുലർച്ചെ നൗഫലിനൊപ്പം തോട്ടത്തിലേക്ക് ഇറങ്ങാറുണ്ട്. കൂടുതൽ വിളകൾ നടാൻ താൽപര്യമുള്ള നൗഫലിനെ നിരാശനാക്കിയത് തക്കാളിയാണ്. ഒന്നിലധികം തവണ നെട്ടങ്കിലും ഫലമുണ്ടായിെല്ലന്നും നൗഫൽ പറഞ്ഞു. വിദഗ്ധ ഉപദേശം തേടി തെൻറ തോട്ടത്തിൽ തക്കാളി വിളയിക്കണമെന്നും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.