മസ്കത്ത്: മദ്യപാനവും മൊബൈൽ ഉപയോഗവും മൂലമുള്ള വാഹനാപകടങ്ങൾ ഒമാനിൽ വർധിക്കുന്നതായി റോയൽ ഒമാൻ പൊലീസ്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമായിരുന്നു നേരത്തേ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കിയിരുന്നത്. ഇതിനെതിരെ ബോധവത്കരണവും പരിശോധനയും ശക്തമാക്കിവരുമ്പോഴാണ് പുതിയ പ്രവണതകളെന്നും പൊലീസ് പറഞ്ഞു. സ്വകാര്യമേഖലയുടെയും സര്‍ക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ ഇതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. നിലവിൽ അപകടനിരക്കുകൾ കുറഞ്ഞുവരുകയാണ്.
ബോധവത്കരണത്തിനൊപ്പം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പരിശോധന ശക്തമാക്കിയും ഒമാനിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്. അതേസമയം, അപകടങ്ങളുടെ എണ്ണം കുറയുേമ്പാഴും ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. ആഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 428 ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.1 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. എന്നാൽ, അപകടനിരക്കിലാകെട്ട 7.1 ശതമാനത്തിെൻറ കുറവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.