ഒമാനിൽ വാഹനാപകടം: മലയാളി യുവാവ്​ മരിച്ചു 

മസ്​കത്ത്​: ഒമാനിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തൊടുപുഴ കൊടുവേലിൽ സ്വദേശി അഖിൽ ജിയോർജിയോ മാത്യു (27) ആണ്​ മരിച്ചത്​. മസ്​കത്തിൽ നിന്ന്​ അഞ്ഞൂറ്​ കിലോ മീറ്ററിലധികം ദൂരെ സലാല റോഡിലെ ഹൈമയിൽ ചൊവ്വാഴ്​ച രാവിലെ 11.30ഒാടെയാണ്​ അപകടം നടന്നത്​. 

മസ്​കത്തിലെ അൽ അദ്​റാക്​ കമ്പനിയിൽ ഇലക്​ട്രിക്കൽ പ്രൊജക്​ട്​ എഞ്ചിനീയറായിരുന്ന അഖിലും സഹപ്രവർത്തകനും ഹൈമക്കടുത്ത്​ നിമറിലെ കമ്പനിയുടെ പ്രൊജക്​ട്​ സൈറ്റിലേക്ക്​ പോകവേയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഒന്നിലധികം തവണ കരണം മറിഞ്ഞു. കൂടെ ഉണ്ടായിരുന്ന ആയാൾക്ക്​ കാര്യമായ പരിക്കില്ല. 

മരിച്ച നിലയിലാണ്​ അഖിലിനെ എത്തിച്ചതെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു. 2015ലാണ്​ അഖിൽ മസ്​കത്തിൽ എത്തിയത്​.

Tags:    
News Summary - Oman Accident Malayali Died -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.