വാഹനാപകടത്തിൽ കുട്ടി മരിച്ച സംഭവം; യുവതിക്ക്​ കുട്ടിയുടെ പിതാവ്​ മാപ്പുനൽകി

മസ്കത്ത്: ഇബ്രിയിൽ വാഹനാപകടത്തിൽ നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കാർ ഒാടിച്ചിരുന്ന യുവതിക്ക് മരണപ്പെട്ട കുട്ടിയുടെ പിതാവ് മാപ്പുനൽകി. ഇബ്രി നഖീൽ പ്രവിശ്യയിൽ കഴിഞ്ഞയാഴ്ചയാണ് റോഡുമുറിച്ചുകടക്കവേ നാലുവയസ്സുകാരനായ മുആത്ത് അൽ ജസാസി എന്ന ബാലനെ വാഹനമിടിച്ചത്. ഗുരുതര പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

അമ്മാവ​െൻറ വീട്ടിലേക്ക് പോകാൻവേണ്ടി റോഡ് മുറിച്ചുകടക്കവേയാണ് മുആത്തിനെ കാർ ഇടിച്ചത്. യുവതിയുടെ അഭ്യർഥന പ്രകാരം ഇബ്രിയിലെ അവരുടെ വീട്ടിലെത്തിയാണ് കുട്ടിയുടെ പിതാവ് മാപ്പുനൽകുന്ന കാര്യം അറിയിച്ചത്. ആത്മാർഥമായാണ് താൻ മാപ്പുനൽകുന്നത് എന്ന് ബോധ്യമാക്കുന്നതിനാണ് താൻ വീട്ടിലെത്തിയതെന്ന് പിതാവ് അബ്ദുല്ല പറഞ്ഞു. അബദ്ധത്തിലാണ് അപകടം ഉണ്ടായതെന്നത് തനിക്ക് ബോധ്യമുണ്ട്.

യുവതി ജീവിതകാലം മുഴുവൻ കുറ്റബോധവും പേറി ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അബ്ദുല്ല പറഞ്ഞു. ത​െൻറ അനുഭവം രക്ഷാകർത്താക്കൾ ഒരു ഒാർമപ്പെടുത്തലായി എടുക്കണം. ഒരിക്കലും കുട്ടികളെ തനിച്ച് റോഡ് മുറിച്ചുകടക്കാൻ അനുവദിക്കരുതെന്നും അബ്ദുല്ല പറഞ്ഞു. മകൻ മരിച്ച ദുഃഖത്തിനിടയിലും അബ്ദുല്ല കാട്ടിയ അനുകമ്പക്ക് സമൂഹ മാധ്യമങ്ങളിൽ പലരും വലിയ േതാതിൽ പ്രശംസിച്ചു. 
ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് അദ്ദേഹത്തിനെ ഇതിന് പ്രേരിപ്പിച്ചതെന്നും സോഷ്യൽമീഡിയ അവർ ചൂണ്ടിക്കാട്ടി. 
മാപ്പു ലഭിച്ചെങ്കിലും ഒമാനി ഗതാഗത നിയമപ്രകാരം യുവതി എന്തെങ്കിലും നടപടി നേരിടേണ്ടിവരുമോയെന്ന കാര്യം ഇതുവരെ വ്യക്തമല്ല. 

Tags:    
News Summary - oman accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.