രണ്ടാം ഗ്രൂപ് പ്രിലിമിനറി ഹീറ്റ്സിൽനിന്ന് ബറാക്കത്ത് അൽ ഹാർത്തി (മധ്യത്തിൽ) അടക്കമുള്ളവർ
ഒളിമ്പിക്സ്: നൂറ് മീറ്റർ ഓട്ടത്തിൽ മികച്ച സമയം കുറിച്ച് ബറാക്കത്ത്
മസ്കത്ത്: ടോക്യോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഒമാെൻറ മുൻനിര ഓട്ടക്കാരൻ ബറാക്കത്ത് അൽ ഹാർത്തി ആദ്യറൗണ്ടിൽ ഇടംനേടി. ശനിയാഴ്ച ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഗ്രൂപ് പ്രിലിമിനറി ഹീറ്റ്സിൽ 10.27 സെക്കൻഡിനാണ് ബറാക്കത്ത് ഓടിയെത്തിയത്. ബറാക്കത്തിെൻറ ഏറ്റവും മികച്ച സമയമാണിത്. ആദ്യ റൗണ്ട് ഹീറ്റ്സിൽ 10.37 സെക്കൻഡിൽ ഏഴാമനായാണ് ബറാക്കത്ത് ഓടിയെത്തിയത്.
വെയ്റ്റ് ലിഫ്റ്റിങിൽ അമൂർ അൽ ഖഞ്ജരി ഒളിമ്പിക്സിൽനിന്ന് പുറത്തായി. പുരുഷന്മാരുടെ ഗ്രൂപ് ബി 81 കിലോഗ്രാം വിഭാഗത്തിലെ മത്സരത്തിൽ പത്താമതായാണ് അമൂർ അൽ ഖഞ്ജരി ഫിനിഷ് ചെയ്തത്. 20കാരനായ അമൂർ 317 കിലോഗ്രാം ഭാരം ഉയർത്തി തെൻറ മികച്ച റെക്കോഡ് കുറിച്ചു. മുൻ റെക്കോഡിനേക്കാൾ നാല് കിലോ അധികമാണ് ഇക്കുറി ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.