മസ്കത്ത്: റുസ്താഖിൽ കാലാവധി കഴിഞ്ഞ വാഹന ടയറുകൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റുസ്താഖ് ഡയറക്ടറേറ്റിെൻറയും തെക്കൻ ബാത്തിന നഗരസഭയുടെയും ‘ബിയ’യുടെയും നേതൃത്വത്തിൽ 56 ടയറുകളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. കേസ് തുടർ നടപടിക്കായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ടയറുകളുടെ നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി നിരവധി സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.
ഉപഭോക്തൃ നിയമപ്രകാരം ഉപയോഗിച്ച ടയറുകൾ വീണ്ടും വിൽപന നടത്തുന്നത് കുറ്റകരമാണ്. നിർമാണം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ട ടയറുകളും വിപണിയിൽനിന്ന് പിൻവലിക്കണമെന്നാണ് നിയമം നിഷ്കർഷിക്കുന്നത്. നിയമം അനുവദിക്കാത്ത രീതിയിലുള്ള ടയറുകൾ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.