Posted On
date_range Updated On
date_range രാജ്യത്ത് ഇന്ന് മുതൽ ഇന്ധനവില ഉയരും
മസ്കത്ത്: രാജ്യത്ത് ഇന്ധനവില ഇന്ന് മുതൽ വർധിക്കുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. പെട്രോളിെൻറയും ഡീസലിെൻറയും വിലയിൽ വർധനവുണ്ട്.
രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇന്ധന വില വർധിക്കുന്നത്. എം95, എം 91 എന്നിവയുടെ വിലയിൽ മൂന്ന് ബൈസയുടെയും ഡീസൽ വിലയിൽ നാല് ബൈസയുടെയും വർധനവാണ് വരുത്തിയത്. എം95ന് 186 ബൈസയും എം91ന് 178 ബൈസയും ഡീസലിന് 196 ബൈസയുമാണ് പുതുക്കിയ വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ചെറിയ വർധനയാണ് ഇന്ധനവിലയിൽ വർധനയുണ്ടാകാൻ കാരണം. ഡീസൽ വിലയിലെ വർധന പണപെരുപ്പത്തിൽ വർധനവിന് വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.