മസ്കത്ത്: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലിടങ്ങളിലെ ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കാൻ നിർബന്ധമായും നടപടികൾ കൈക്കൊള്ളണമെന്ന് ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം നിർദേശിച്ചു. ബിസിനസിനെ ബാധിക്കാത്ത തരത്തിൽ ജോലികൾ തടസ്സമില്ലാതെ നടക്കുെന്നന്ന് ഉറപ്പാക്കുന്നതിനായുള്ള ഏറ്റവും കുറഞ്ഞ ജോലിക്കാർ മതി. സർക്കാർ സ്ഥാപനങ്ങളിൽ അത്യാവശ്യക്കാരല്ലാത്ത മുഴുവൻ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്ന് കമ്മിറ്റി നിർദേശിച്ചു.
വീട്ടിലിരുന്ന് ആരൊക്കെ ജോലി ചെയ്യണമെന്നത് അതത് സ്ഥാപനങ്ങളിലെയും ഒാഫിസുകളിലെയും മേലധികാരികളുടെ തീർപ്പിന് വിധേയമായിരിക്കും. ജോലി പൂർത്തീകരിക്കാൻ സാന്നിധ്യം നിർബന്ധമായവർ മാത്രം ഇന്നു മുതൽ ഒാഫിസുകളിൽ എത്തിയാൽ മതിയാകും. വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവരെ എപ്പോൾ വേണമെങ്കിലും ഒാഫിസുകളിലേക്ക് പൊതുതാൽപര്യാർഥമുള്ള എന്തു ജോലിക്കും വിളിച്ചുവരുത്താവുന്നതാണെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് പ്രധാന ജോലികളെ ബാധിക്കുന്നില്ലെന്നത് അതത് സ്ഥാപനങ്ങളിലെ മേലധികാരികൾ ഉറപ്പാക്കണം.
രോഗവ്യാപനം തടയാൻ മതിയായ മുൻ കരുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം. രോഗവ്യാപനം കുറക്കുന്നതിെൻറ ഭാഗമായി ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി മിലിറ്ററിയും സുരക്ഷാ വിഭാഗങ്ങളും കൈകൊണ്ടിരിക്കുന്ന തീരുമാനങ്ങളോട് എല്ലാവരും നല്ല രീതിയിൽ സഹകരിക്കണമെന്നും സുപ്രീംകമ്മിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.