Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മസ്കത്ത്: കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കരുവാറ്റ മുൻചനാട്ട് വീട്ടിൽ പി.എം. ജോർജിെൻറ (50) മൃതദേഹം ചൊവ്വാഴ്ച രാത്രി 10.30നുള്ള ജെറ്റ് എയർവേസ് വിമാനത്തിലാണ് കൊണ്ടുപോയത്. കഴിഞ്ഞ 17 വർഷമായി ഒമാനിലുള്ള ജോർജ് കിംജി ഗ്രൂപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒാഫിസിലെത്തിയേപ്പാൾ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമേധ്യ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മരിക്കുകയായിരുന്നു. ഭാര്യ സാലി മോൾ മസ്കത്തിൽ തന്നെയുണ്ട്. ഏകമകൻ ജിനു കോയമ്പത്തൂരിൽ പഠിക്കുന്നു. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.