Posted On
date_range Updated On
date_range തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: തൃശൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊടുങ്ങല്ലൂർ കരൂപടന്ന വലിയകത്ത് ജമാലുദ്ദീൻ (55) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് സലാല സെൻററിലെ താമസ സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ആശുപത്രിയിൽ എത്തിക്കുന്നതിന് മുേമ്പ മരിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കാർഗോ മേഖലയിൽ ജോലി ചെയ്തുവരുകയാണ്. ഭാര്യ: മുംതാസ്. മൂന്ന് പെൺകുട്ടികളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.