Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത
മസ്കത്ത്: ഈ വരുന്ന വ്യാഴാഴ്ചവരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാലാവസ്ഥ മുന്നറിയിപ്പ് നൽകി. കാറ്റിന്റെ ഫലമായി മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയേയും ബാധിച്ചേക്കാം.
മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിൽ ഉയർന്ന കടൽ തിരമാലകൾ ഉണ്ടാകുമെന്നും ഇത് രണ്ടു മീറ്റർ ഉയരത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.