സുഹാറിയന്സ് കലയുടെ നേതൃത്വത്തില്‍ സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച നോര്‍ക്ക റൂട്സ് രജിസ്ട്രേഷന് ക്യാമ്പ്
നോര്‍ക്ക രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു
സുഹാര്‍: സുഹാറിയന്സ് കലയുടെ നേതൃത്വത്തില്‍ സുഹാര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നോര്‍ക്ക റൂട്സ് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വഴി 105 പ്രവാസികള്‍ അംഗത്വം നേടി. സെക്രട്ടറി ബിജു, പ്രസിഡന്റ് ശ്രീജേഷ്, രാഹുല്‍ മാധവ്, കൃഷ്ണപ്രസാദ്, ഷൈജു പുതിയപുരയില്‍, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാവുന്ന പ്രവാസി ക്ഷേമനിധി, പ്രവാസി ഡിവിഡന്റ് ഫണ്ട്, പ്രവാസി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ കേരള സര്‍ക്കാറിന്റെ വിവിധ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും നടന്നു. ബാത്തന സൗഹൃദവേദി അംഗങ്ങളായ മുരളികൃഷ്ണന്, വാസുദേവന്‍, റോയ് പി വീട്ടില്‍, സുനില്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.