Posted On
date_range Updated On
date_range നോർക്ക രജിസ്ട്രേഷനും പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും
നിസ്വ: ഒമാൻ പ്രവാസി അസോസിയേഷൻ നിസ്വ യൂനിറ്റ് പ്രസിഡന്റ് വിജി തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. നോർക്ക രജിസ്ട്രേഷനിലും പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പിലും 200 പേരോളം പങ്കെടുത്തു. ഷാജഹാൻ നോർക്കയുടെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജാസിം കരിക്കോട്, പവിത്രൻ കൊതോട് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജോയന്റ് സെക്രട്ടറി മുസ്തഫ, അഡ്മിന്മാരായ അൻസാർ കരുനാഗപ്പള്ളി, ഷാജി ചടയമംഗലം, ഷിജിൻ ഒതലൂർ എന്നിവർ സംബന്ധിച്ചു. ബിജു പുരുഷോത്തമൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.