മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസൽ ഫുഡ്സുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചു. റമദാൻ ഒന്നു മുതൽ ഏഴുവരെയുള്ള ദിനങ്ങളിലെ മത്സരത്തിൽ പങ്കെടുത്ത് ശരിയുത്തരം അയച്ചവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. സി.കെ. സുഹൈൽ, സുജ മാത്യു, ഇവ ബിൻത് അബ്ദുൽ സലാം, അശ്ഫർ ആസാദ്, വീണ നായർ, റൈഹാസ് ഹുസൈൻ, റൗലത്ത് എന്നിവരാണ് വിജയികൾ.
റമദാൻ അവസാനം വരെ ‘ഗൾഫ് മാധ്യമം’ പത്രം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേന ഒരു ചോദ്യം വീതം പ്രസിദ്ധീകരിക്കും. ചോദ്യത്തിന് ഒപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ https://madhyamam.com/rqoman എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ മത്സരത്തിൽ പങ്കെടുക്കാം.
ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ട് ഓരോ വിജയിക്ക് നൂർ ഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാ സമ്മാനമായി സാംസങ്ങിന്റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്കു മുമ്പ് അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.