മസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസൽ ഫുഡ്സുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിച്ച റമദാൻ ക്വിസ് മത്സരത്തിലെ അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു.
റമദാൻ 18 മുതൽ 30വരെയുള്ള ദിനങ്ങളിലെ മത്സരത്തിൽ പങ്കെടുത്തവരിൽനിന്നും ശരിയുത്തരം അയച്ചവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
നസീർ ബാബു വട്ടപ്പറമ്പിൽ, എം. അൻഷാദ്, സുഹ്റ അബു, ടി.യു. ഫസൽ, ജയശേഖരൻ, ശിൽപ, ഹന്നാൻ അഷ്റഫ്, മൻസൂർ, സുനില സേവ്യർ, അബ്ദുൽ ഖാദർ കുഞ്ഞമ്മു, പി.കെ. ബഷീർ, അരുൺ കെ. മാണി, ഫാത്തിമ സുഹ്റ എന്നിവരാണ് വിജയികൾ. വിജയികൾ ഒമാൻ ഗൾഫ് മാധ്യമം ഓഫിസിൽനിന്ന് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 77385585 എന്നീ നമ്പറിൽ ബന്ധപ്പെടാം.
റമദാൻ അവസാനം വരെ ‘ഗൾഫ് മാധ്യമം’ പത്രം, വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവയിലൂടെ ദിനേനെ ഒരു ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കിട്ട് വിജയികളാകുന്നവർക്ക് നൂർ ഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ ആണ് സമ്മാനമായി നൽകുന്നത്.
ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിന്റെ 43 ഇഞ്ച് ടെലിവിഷനും നൽകും. ഇതിന്റെ പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.