നിസ്വ: രജത ജൂബിലി നിറവിൽ നിസ്വ ഇന്ത്യൻ സ്കൂൾ. രജത ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതായി സ്കൂൾ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മുതൽ ഏഴുമണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന പരിപാടിയും നടക്കും. ഇൗ മാസം 30ന് രാവിലെ 8.30 മുതൽ ആവിഷ്കാർ എക്സിബിഷൻസ്, ഡിസംബർ ആറിന് രാവിലെ 9.15 മുതൽ ഉപന്യാസം, ചിത്രരചന മത്സരം എന്നിവ നടക്കും. ദാഖിലിയ പ്രവിശ്യയിലെ ഒമാനി സ്കൂളുകൾക്ക് മാത്രമാണ് ഉപന്യാസ, ചിത്ര രചന മത്സരങ്ങളിൽ പെങ്കടുക്കാൻ കഴിയുക. അന്നേദിവസം വൈകീട്ട് 5.30 മുതൽ കിഡ്സ് ഫെസ്റ്റിവൽ, സിൽവർ ജൂബിലി പരിപാടികളുടെ ഒൗദ്യോഗിക ഉദ്ഘാടനം, അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കലാപരിപാടികൾ എന്നിവ നടക്കും. ഏഴിന് വൈകീട്ട് 5.30 മുതൽ ജി.എസ് പ്രദീപ് നേതൃത്വം നൽകുന്ന ഒമാൻ ജീനിയസ് ഹണ്ട് പ്രശ്നോത്തരി മത്സരം നടക്കും. ഇതിൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള ടീമുകളും പെങ്കടുക്കും. അന്നേ ദിവസം രാത്രി 8.30 മുതൽ സിൽവർ ജൂബിലി സമാപന സമ്മേളനവും സിനിമപ്രദർശനം, കലാ പരിപാടികൾ, സമ്മാനദാനം എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.