മസ്കത്ത്: മൂല്യവർധിത നികുതി സമ്പ്രദായം (വാറ്റ്) നടപ്പാക്കാൻ സർക്കാർ ഒരുക്കങ്ങളാരംഭിച്ചതായി നികുതി മന്ത്രാലയം ഉദ്യോഗസ്ഥൻ. വാറ്റ് നടപ്പാക്കുന്നതിന് മുമ്പ് അതിനെ കുറിച്ച അവബോധം വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും ടാക്സേഷൻ സെക്രേട്ടറിയറ്റിലെ സർവേ ആൻഡ് ടാക്സ് എഗ്രിമെൻറ്സ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ആദി പറഞ്ഞു. ഒമാൻ ചേംബർ ഒാഫ് കോമേഴ്സിൽ നടന്ന ‘വാറ്റ്’ സെമിനാറിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മരുന്നുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, അവശ്യ വസ്തുക്കൾ, ഗതാഗത-ഭവന മേഖലയിലെ വിവിധ ഭാഗങ്ങൾ എന്നിവക്ക് നികുതി ചുമത്തില്ല. അടുത്ത വർഷം സെപ്റ്റംബർ ഒന്നുമുതൽ വാറ്റ് നടപ്പാക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. സെപ്റ്റംബർ ഒന്നിന് നടപ്പാക്കാൻ കഴിയുമോയെന്ന വിവരം പരിശോധിച്ചു വരികയാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി നിർദേശം സ്റ്റേറ്റ് കൗൺസിൽ, മജ്ലിസുശൂറ തുടങ്ങി വിവിധ തലങ്ങളിലൂടെ കടന്നുപോകേണ്ടതിനാലാണ് ഇത്. മൂല്യ വർധിത നികുതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ധനകാര്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ പരിപാടികൾ നടക്കും. നികുതി നടപ്പാക്കുന്ന തീയതി പ്രഖ്യാപിച്ച ശേഷമാകും ബോധവത്കരണം ആരംഭിക്കുക. ഇതിന് ഒരു വർഷത്തിൽ കുറയാത്ത സമയം ബാക്കിയുണ്ടെന്നും സാലിം അൽ ആദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.