ആരോഗ്യവകുപ്പ്​ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി

രാത്രിസഞ്ചാരവിലക്ക്​: ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റി രൂപവത്​കരിച്ചു

മസ്​കത്ത്​: ഒമാനിലെ ഗവർണറേറ്റുകളിലെ രാത്രി പൂർണ/ഭാഗിക സഞ്ചാരവിലക്ക്​ സംബന്ധിച്ച പഠനത്തിന്​ ആരോഗ്യ വകുപ്പ്​ പ്രത്യേക കമ്മിറ്റിക്ക്​ രൂപം നൽകി. ആരോഗ്യവകുപ്പ്​ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചു. ഉയരുന്ന കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിലാണ്​ തീരുമാനം.

രോഗപ്പകർച്ച സംബന്ധിച്ച സൂചകങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയുമാണ്​ കമ്മിറ്റിയുടെ ദൗത്യം. ഡിസീസസ്​ സർവൈലൻസ്​ ആൻഡ്​ കൺട്രോൾ വിഭാഗം മേധാവി ഡോ. സൈഫ്​ അൽ അബ്രിയുടെ നേതൃത്വത്തിലാണ്​ കമ്മിറ്റി പ്രവർത്തിക്കുക. കമ്മിറ്റിയുടെ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ സുപ്രീം കമ്മിറ്റി ഇൗ വിഷയത്തിൽ തീരുമാനമെടുക്കുക.നിലവിൽ ഇൗ മാസം 24 വരെയാണ്​ രാത്രിസഞ്ചാരവിലക്ക്​ നിലവിലുള്ളത്​.രോഗവ്യാപനത്തിൽ കുറവ്​ ദൃശ്യമാകുന്ന പക്ഷം രാത്രി സഞ്ചാരവിലക്ക്​ നീട്ടാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.