മസ്കത്ത്: ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് കീഴിലുള്ള മീറ്റർ ടാക്സി സർവിസ് ഡിസംബർ 12 മുതൽ പ്രവർത്തനമാരംഭിക്കും.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ മുവാസലാത്തിെൻറ ചുമതലയിലായിരിക്കും. ഇതിനുപുറമെ മസ്കത്ത് ഗവർണറേറ്റിലെ കമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ളതും ഒാൺ ഡിമാൻഡ് ടാക്സി സേവനങ്ങളുമാകും ആദ്യഘട്ടത്തിൽ മുവാസലാത്ത് ലഭ്യമാക്കുക.
ജനങ്ങളുടെ പ്രതീക്ഷെക്കാത്ത് സർവിസ് തുടങ്ങുന്നതിനായി എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുകയാണെന്ന് മുവാസലാത്ത് അറിയിച്ചു. ടാക്സി സർവിസിെൻറ ബുക്കിങ്ങിന് െഎ.ഒ.എസ്, ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളും ലഭ്യമാക്കും. മസ്കത്തിൽ എവിടെയും ഏത് സമയത്തും സേവനം ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുവാസലാത്ത് വക്താവ് പറഞ്ഞു. ഏറ്റവും ആധുനികമായ മീറ്ററുകളായിരിക്കും കാറുകളിൽ ഉണ്ടായിരിക്കുക. യാത്രചെയ്ത ദൂരവും മൊത്തം നിരക്കും യാത്രക്കാരന് കൃത്യമായി മനസ്സിലാക്കാൻ സാഹചര്യമൊരുക്കും. നിരക്കുകൾ ഒൗദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് പുറത്തുവിടും. വിമാനത്താവളത്തിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ നിന്നും ഒാൺഡിമാൻഡ് സേവനങ്ങൾക്കും വ്യത്യസ്ത നിരക്കുകളായിരിക്കും ഉണ്ടാവുക. അടുത്തയാഴ്ച മുതൽ മുവാസലാത്ത് ടാക്സികൾ മസ്കത്ത് നഗരത്തിൽ പരീക്ഷണ ഒാട്ടം ആരംഭിക്കും. വാഹനത്തിനകത്തെ സംവിധാനങ്ങളുടെ കാര്യക്ഷമതപരിശോധനെക്കാപ്പം ജനങ്ങൾക്ക് വാഹനം സുപരിചിതമാക്കുക കൂടി ലക്ഷ്യമിട്ടാണ് പരീക്ഷണ ഒാട്ടം നടത്തുന്നത്. ഇക്കാലയളവിൽ വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും സെൻററുകളിൽ നിന്നും മുവാസലാത്ത് ടാക്സി ഉപയോഗിക്കാൻ കഴിയും. മൊബൈൽ ആപ്ലിക്കേഷെൻറ നിർമാണ ജോലികൾ അന്തിമഘട്ടത്തിലാണ്. ഇത് ഡൗൺലോഡിങ്ങിന് സജ്ജമായാൽ ആപ് മുഖേനയും ടാക്സി സർവിസ് ബുക്ക് ചെയ്യാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.