റൂവി എം.ബി.ഡിയിൽനിന്നുള്ള മഴക്കാഴ്ച
മസ്കത്ത്: ന്യൂനമർദ പാത്തിയുടെ ഫലമായി ഒമാൻ കടലിെൻറ തീരപ്രദേശങ്ങളിൽ കനത്ത മഴ. റൂവി അടക്കം മസ്കത്ത് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ മഴയുണ്ടായി. പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടായി. മഴയുടെ ഫലമായി അന്തരീക്ഷ താപനിലയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്.
സഹം ആണ് ഏറ്റവുമധികം മഴ ലഭിച്ച വിലായത്ത്. ഇവിടെ 21.2 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. മഴയെ തുടർന്ന് ഇവിടെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. റുസ്താഖ് വിലായത്തിലും തെക്കുവടക്ക് ബാത്തിന ഗവർണറേറ്റുകളുടെ പർവത പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴയുണ്ടായി. ഖസബിൽ 13.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഷിനാസ്, സഹം, സുഹാർ, സുവൈഖ് എന്നിവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. ബർക്കയിലും മസ്കത്ത് ഗവർണറേറ്റിൽ റൂവി അടക്കം പ്രദേശങ്ങളിലും ചെറിയ മഴയാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥൻ അറിയിച്ചു.നവംബർ 18, 19 തീയതികളിലും ന്യൂനമർദ പാത്തി രൂപംകൊള്ളാൻ സാധ്യതയുണ്ട്. മുസന്ദമിലും ഒമാൻ കടലിെൻറ തീരത്തും ഇതിെൻറ ഭാഗമായി മഴ ലഭിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.