റിയാദ്: കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ 'കിയോസ്' വാർഷിക യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ റിയാദിലെ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. പി.വി. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സൂരജ് പാണയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതിയംഗം ഹുസൈൻ അലി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ കൺവീനർ അനിൽ കുമാർ ചിറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശാക്കിർ കൂടാളി വരവ് ചെലവ് റിപ്പോർട്ടും പൂക്കോയ തങ്ങൾ ഭരണഘടന ഭേദഗതി റിപ്പോർട്ടും അവതരിപ്പിച്ചു. സനൂപ് കുമാർ, നസീർ മുതുകുറ്റി എന്നിവർ കണ്ണൂർ വിമാനത്താവളത്തിന്റെ അവഗണന, പ്രവാസി ക്ഷേമ പെൻഷൻ എന്നീ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികൾ: സൂരജ് പാണയിൽ (ചെയർ.), പൂക്കോയ തങ്ങൾ (ജന. കൺ.), ഷാക്കിർ കൂടാളി (ട്രഷ.) പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും പി.എം.പി കോഴ്സിൽ മികച്ച നേട്ടം കൈവരിച്ച കിയോസ് എക്സിക്യൂട്ടിവ് അംഗം പി.ടി.പി. മുഖ്താറിനെ ആദരിച്ചു. ഇസ്മാഈൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.