ഒമാനിലെ ഇൻസ്​റ്റിറ്റ്യൂഷനൽ ​ െഎസോലേഷൻ നിയമത്തിൽ മാറ്റം


മസ്​കത്ത്​: ഒമാനിലെ ഇൻസ്​റ്റിറ്റ്യൂഷനൽ ​െഎസോലേഷൻ നിയമത്തിൽ മാറ്റം. താമസത്തിനുള്ള ഹോട്ടലുകളും അപ്പാർട്ട്​മെൻറുകളും സാമൂഹിക വികസന മന്ത്രാലയത്തിന്​ കീഴിലെ പ്രത്യേക ഒാൺലൈൻ സംവിധാനമായ സഹാല പ്ലാറ്റ്​ഫോം വഴി ബുക്ക്​ ചെയ്യണമെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലേക്ക്​ വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്​റ്റർ ചെയ്യുന്നതിനായുള്ള httpsi/covid19.emushrifom വെബ്​സൈറ്റി​െൻറ ഭാഗമായിട്ടാണ്​ സഹാല പ്ലാറ്റ്​ഫോമും സംവിധാനിച്ചിട്ടുള്ളത്​. മാർച്ച്​ 29ന്​ ഉച്ചക്ക്​ രണ്ട്​ മണി മുതൽ ഒമാനിലെത്തുന്ന യാത്രക്കാർക്ക്​ ഇൗ നിയമം ബാധകമായിരിക്കും. യാത്രക്കാരുടെ കൈവശം സഹാല പ്ലാറ്റ്​ഫോം വഴിയുള്ള ഹോട്ടൽ ബുക്കിങ്​ ഉറപ്പാക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അതോറിറ്റി വിമാന കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.


ഇ-മുഷ്​രിഫ്​ വെബ്​സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്​റ്റർ ചെയ്​തതിന്​ ശേഷമാണ്​ ഹോട്ടൽ ബുക്കിങ്ങിനുള്ള ഒാപ്​ഷൻ ലഭിക്കുക.


ഒാരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന്​ കീഴിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ള ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്​മെൻറുകളിലുമാണ്​ ബുക്കിങ്​ സാധ്യമാവുക. വിവിധ പ്രതിദിന നിരക്കുകളുടെ ഒാപ്​ഷനുകളാണ്​ 'സഹാല'യിൽ നൽകിയിട്ടുള്ളത്​. ഒാരോന്ന്​ തെരഞ്ഞെടുക്കു​േമ്പാഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന്​ ഇതിൽ താൽപര്യമുള്ളത്​ തെരഞ്ഞെടുത്ത ശേഷം തുക ഒാൺലൈനിൽ തന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിന്​ ശേഷമുള്ള ട്രാവലർ രജിസ്​ട്രേഷൻ ഫോമി​െൻറ പ്രിൻറൗട്ട്​ എടുത്ത്​ കൈവശം വെക്കണം. മറ്റ്​ നിയമങ്ങളിലൊന്നും തന്നെ മാറ്റമില്ല.


അതേസമയം 'സഹാല'യിൽ ഉള്ള ഹോട്ടലുകളിൽ ഭൂരിപക്ഷവും മസ്​കത്ത്​ ഗവർണറേറ്റിലാണ്​. മറ്റ്​ ഗവർണറേറ്റുകളിൽ ചുരുക്കം ഹോട്ടലുകളാണ്​ ഉള്ളത്​. ചിലയിടങ്ങളിൽ ഒന്നുപോലുമില്ലാത്ത അവസ്​ഥയുമുണ്ട്​. നിരക്കുകളും സാധാരണയിൽ നിന്ന്​ ഉയർന്നതാണെന്ന്​ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.