മുഹമ്മദലി പാപ്പിനിശ്ശേരി, സിദ്ധിക്ക് ഹംസ,
സിറാജ് വാണിമേൽ
മസ്കത്ത്: സമദ് ഷാനിൽന ചേർന്ന ജനറൽ ബോഡി യോഗത്തിൽ സിനാവ് സമദ് കെ.എം.സി.സി യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കൽ സമീർ പാറയിൽ എന്നിവർ യോഗത്തിന് നേത്രത്വം നൽകി. കഴിഞ്ഞ ആറര വർഷക്കാലം കമ്മിറ്റിയെ മുന്നോട്ട് നയിച്ച മുഹമ്മദലി പാപ്പിനിശ്ശേരി പ്രസിഡന്റായും സിദ്ധിക്ക് ഹംസ സെക്രട്ടറി യായും സിറാജ് വാണിമേൽ ട്രഷറർ ആയും തെരഞ്ഞെടുത്തു.
റിവാസ് പൊന്നാനി, സൈദ് തങ്ങൾ, സമീർ പച്ചായി, ഇമ്രാൻ ഇരിക്കൂർ, സുദീർ കൊല്ലം, സുദീർ മേക്കര, മജീദ് ഫൈസി, സലീം കൊടുങ്ങല്ലൂർ, അബ്ദുൽ ബാരി, അലി വയനാട്, നൗഫൽ ഇരിക്കൂർ, ഖാദർ ലിസ്ക് എന്നിവർ സഹ ഭാരവാഹികളാണ്. ഇമ്പിച്ചാലി ഉസ്താദ്, ഷാഹുൽ ഹമീദ്, മൻസൂർ അലി പച്ചായി ഉപദേശക സമിതി അംഗങ്ങളാണ്.
രൂപം കൊണ്ട കാലം മുതൽ കഴിഞ്ഞ ആറര വർഷക്കാലം സിനാവ് സമദ് കെ.എം.സി.സി നടത്തിയ പ്രവർത്തനങ്ങൾ വളരെ മികവുറ്റതാണെന്ന് യോഗം ഉദ്ഘാടനം നിർവഹിച്ച അഷ്റഫ് കിണവക്കൽ പറഞ്ഞു.350 കിലോമീറ്ററുകളോളം ചുറ്റളവുള്ള മസ്കത്തിലെ ഏക ഏരിയ കമ്മിറ്റിയായ സിനാവ് സമദിന്റെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് യോഗം നിയന്ദ്രിച്ച റിട്ടണിങ് ഓഫിസർ സമീർ പാറയിൽ പറഞ്ഞു.
കഴിഞ്ഞ കമ്മിറ്റിയിലെ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും മുൻ സെക്രട്ടറി മൻസൂർ അലി പച്ചായി നിർവഹിച്ചു. ഇമ്പിച്ചാലി ഉസ്താദ് മുഖ്യ പ്രഭാഷണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.