ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 298

മസ്​കത്ത്​: ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ വ ൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 298 ആയി ഉയർന്നു. ഇതിൽ രണ്ട്​ പേർ മരണപ്പെടുകയും ചെയ്​തു. മസ്​കത്ത്​ ഗവർണറേറ്റിൽ ചികിത്സയിലിരുന്ന രണ്ട്​ സ്വദേശി വൃദ്ധൻമാരാണ്​ മരിച്ചത്​.

61 പേർക്ക്​ ഇതിനകം രോഗം സുഖപ്പെടുകയും ചെയ്​തിട്ടുണ്ട്​. രോഗബാധിതരിൽ മസ്​കത്ത്​ തന്നെയാണ്​ മുന്നിൽ. ഇവിടെ വൈറസ്​ ബാധിതരുടെ എണ്ണം 226 ആയി ഉയർന്നു. ഇതിൽ 29 പേർ രോഗമുക്​തരായിട്ടുണ്ട്​.

Tags:    
News Summary - new 21 covid positive cases in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.