സലാലയിലെ ഔഖദ്, സാദ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിലെ ഭക്ഷ്യമേള മുഹമ്മദ് അബ്ദുൽ
കരീം ഉദ്ഘാടനം ചെയ്യുന്നു
സലാല: ‘ടേസ്റ്റ് ഓഫ് ദോഫാർ’ എന്ന പേരിൽ സലാലയിലെ ഔഖദ്, സാദ നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേളക്ക് തുടക്കമായി. ഔഖദ് നെസ്റ്റോയിൽ നടന്ന ചടങ്ങിൽ സ്വദേശി പ്രമുഖൻ മുഹമ്മദ് അബ്ദുൽ കരീം ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു.
സെപ്റ്റംബർ 30വരെ വൈകീട്ട് ആറുമുതൽ രാത്രി 11വരെയാണ് ഭക്ഷ്യമേള. ദോഫാറിന്റെ സമ്പന്നമായ ഭക്ഷ്യ പാരമ്പര്യത്തെയും ലോകത്തിന്റെ വിവിധ പരമ്പരാഗത ഭക്ഷണരീതികളെയും സമന്വയിപ്പിക്കുന്നതാണ് ഭക്ഷ്യമേള.
ഒമാനി, ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശ് ഭക്ഷ്യവിഭവങ്ങളുടെ ഒരു കലവറയാണ് ഇവിടെയുള്ളത്. വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, ലൈവ് പാചകം, ആകർഷകമായ പ്രമോഷനുകൾ എന്നിവയിലൂടെ ഭക്ഷ്യമേള ഒരു ഷോപ്പിങ് അനുഭവമായിരിക്കും. ഹോട്ട് ഫുഡ്, പച്ചക്കറി, വെജിറ്റബിൾ, ഗ്രോസറി, ഡിപ്പാർട്ട്െമന്റ് സ്റ്റോർ തുടങ്ങിയവയിലും പ്രമോഷനുള്ളതായി മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
ഔഖദ് സാദ നെസ്റ്റോകളിൽ പ്രത്യേകം തയാറാക്കിയ ഇടത്തിലാണ് മേള അരങ്ങേറുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.