Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്‌കത്ത്: തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ആണ് അമീറാത്തിൽ മരിച്ചത്. മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ ട്രഷറർ, എം.എൻ.എം.എയുടെ രക്ഷാധികാരി തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക സംഘടനകളിൽ അംഗമായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചന്നൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹികൾ അറിയിച്ചു. പരേതനായ കുഞ്ഞുമുഹമ്മദാണ് ഫവാസ് മുഹമ്മദിന്റെ പിതാവ്. മാതാവ്: മാങ്കിയത്ത് ജമീല. ഭാര്യ: ഷെജ്ന. മകൾ: ഹസ്‌വ. സഹോദരങ്ങൾ: ഫിറോസ്, ഫാരിസ, ഫായിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.