Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: തിരുവനന്തപുരം അമ്പലത്തറ പറവൻകുന്ന് സ്വദേശി ‘സായി നന്ദനം’ വീട്ടിൽ ഉദയചന്ദ്രന്‍ (56) സലാലയില്‍ നിര്യാതനായി. തിങ്കളാഴ്‌ച ഉച്ചക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരാഴ്‌ച മുമ്പ് ആന്‍ജിയോപ്ലാസ്‌റ്ററി ചെയ്തിരുന്നതാണ്.കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. കുടുംബം സലാലയിലുണ്ട്. ഭാര്യ: മിനി ഉദയ ചന്ദ്രന്‍. മക്കള്‍: നന്ദകുമാര്‍ (കാനഡ), ഐശ്വര്യ ലക്ഷ്‌മി. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.