മ​ത്ര എ​ഫ്.​സി പ്രീ​മി​യ​ര്‍ സെ​വ​ൻ​സ്: ഡ​യ​നാ​മോ​സ് മ​ത്ര ജേ​താ​ക്ക​ൾ

മത്ര: മത്ര എഫ്.സി സംഘടിപ്പിച്ച ഒന്നാമത് പ്രീമിയര്‍ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ സൂഖ് എഫ്.സിയെ പരാജയപ്പെടുത്തി ഡയനാമോസ് മത്ര  ജേതാക്കളായി. മുഴുസമയം കളിച്ചിട്ടും കളി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനാല്‍  പെനാൽട്ടി ഷൂട്ടൗട്ടിലാണ് വിധി നിർണയിച്ചത്. അമിറാത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ഫൈനല്‍ മത്സരം ആവേശകരമായിരുന്നു. മത്ര സൂഖിലെ മലയാളികള്‍ വിവിധ ക്ലബുകളുടെ ബാനറില്‍ പരസ്പരം മത്സരിച്ചാണ് വിജയികളെ കണ്ടെത്തിയത്. വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമ​െൻറിൽ മികച്ച കളിക്കാരനായി ഡയനാമോസ് മത്രയിലെ ഹനീഫയെയും മികച്ച ഡിഫൻഡറായി സുഹൈല്‍ എടക്കാടിനെയും മികച്ച ഗോൾകീപ്പറായി മത്ര സൂഖ് എഫ്.സിയിലെ മുഹമ്മദ് അഫ്രീദിയെയും തെരഞ്ഞെടുത്തു. ഫൈനല്‍ മത്സരം ഉമ്മര്‍ ബാപ്പു ഉദ്ഘാടനം ചെയ്തു. നവാസ് ചെങ്ങള വിജയികള്‍ക്കുള്ള സമ്മാനങ്ങൾ നല്‍കി. അഷ്ഫാഖ് സ്വാഗതവും റഫീഖ് കുരിക്കള്‍ നന്ദിയും പറഞ്ഞു.
 

Tags:    
News Summary - muthra sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.