മത്ര: മത്ര പൈതൃക വിനോദസഞ്ചാര ഉത്സവത്തിെൻറ ഭാഗമായ സാംസ്കാരിക പരിപാടികൾക്ക് മത്ര വിലായത്തിൽ തുടക്കമായി. ഒമാൻ ചേംബർ ഒാഫ് േകാമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടികൾ ആരംഭിച്ചത്. സൈബർ തട്ടിപ്പുകളെ കുറിച്ചും പ്രതിരോധത്തിന് െകെക്കൊള്ളേണ്ട രീതികളെ കുറിച്ചുമുള്ള പ്രഭാഷണമാണ് ഇതിൽ പ്രധാനപ്പെട്ടത്. സംരംഭകത്വ മനോഭാവത്തെ കുറിച്ച പ്രഭാഷണവും ഒരുക്കിയിട്ടുണ്ട്. 14ന് ആരംഭിച്ച മത്ര ഫെസ്റ്റിവലിെൻറ ഭാഗമായി വിവിധ സാംസ്കാരിക, വിനോദ പരിപാടികളാണ് നടന്നുവരുന്നത്.
സാമൂഹിക സംഘടനകൾ, കലാകാരന്മാർ, സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. വാരാന്ത്യത്തിലാണ് കൂടുതൽ പരിപാടികളും പ്രദർശനങ്ങളും നടന്നത്. വൈകീട്ട് നാലിനാണ് ആരംഭിക്കുക. റിയാം പാർക്കിലെ കരകൗശല വസ്തുക്കളുടെയും ഭക്ഷണ സാധനങ്ങളുടെയുമെല്ലാം സ്റ്റാളുകൾ നിരവധി പേരെ ആകർഷിക്കുന്നുണ്ട്. ഇന്ത്യൻ സോഷ്യൽക്ലബിെൻറ ആഭിമുഖ്യത്തിൽ ഇവിടെ ഒരുക്കിയ സ്റ്റാളിൽ കരകൗശല വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നിരവധി പേരാണ് ഇൗ സ്റ്റാളുകളിൽ എത്തിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ കോർണിഷിൽ ഫിഷ് റൗണ്ട് എബൗട്ടിന് സമീപം പഴയ കാറുകളുടെ പ്രദർശനം ഒരുക്കിയിരുന്നു. ഇൗ മാസം 28നാണ് മത്ര ഉത്സവം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.