മുസ്തഫ വളാഞ്ചേരിക്ക് (ഇടത്) കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ നൽകുന്നു
സലാല: കെ.എം.സി.സി. മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറിയായിരുന്ന മുസ്തഫ വളാഞ്ചേരി സലാലയിൽനിന്ന് നാട്ടിലേക്കു മടങ്ങുന്നു. 2001ലാണ് മുസ്തഫ പ്രവാസം ആരംഭിക്കുന്നത്. നീണ്ട പതിനേഴു വർഷം എയർഫോഴ്സിലാണ് ജോലി ചെയ്തത്.
അധികവും സലാല ടൗണിലെ ക്യാമ്പിലായിരുന്നു. ഇടക്ക്കുറച്ചു കാലം മസ്കത്തിലും ജോലി ചെയ്തു. ഒഴിവു സമയങ്ങൾ സാമൂഹിക പ്രവർത്തനത്തിന് നീക്കി വെക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് മടക്കം. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും ട്രഷററായും പ്രവർത്തിച്ചിരുന്നു.
എസ്.കെ.എസ്.എസ്.എഫിന്റെ കേന്ദ്ര ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ 23നു രാത്രിയുള്ള ഒമാൻ എയറിൽ മുസ്തഫ നാട്ടിലേക്കു തിരിക്കും. വളാഞ്ചേരി മൂന്നാക്കൽ പള്ളി സ്വദേശിയായ മുസ്തഫക്ക് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്. വിവിധ കൂട്ടായ്മകൾ ഇദ്ദേഹത്തിനു യാത്രയയപ്പ് നൽകി വരികയാണ്. കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് മ്യൂസിക് ഇൻസ് റ്റിറ്റ്യൂട്ട് ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.
ഷൗക്കത്ത് പുറമണ്ണൂർ അധ്യക്ഷത വഹിച്ചു. റഷീദ് കൽപറ്റ, ഷാഷിം കോട്ടക്കൽ, ശിഹാബ് കാളികാവ്, അബ്ദുല്ല അൻവരി, വി.പി.അബ്ദുസ്സലാം ഹാജി, റഷീദ്. കൈനിക്കര, കാസിം കോക്കൂർ, മുസ്തഫ ഫലൂജ തുടങ്ങിയവർ സംസാരിച്ചു. മുജീബ് കുറ്റിപ്പുറം സ്വാഗതവും ശുഹൈബ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.