മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: മുൻ പ്രവാസി തൃശ്ശൂർ ചാവക്കാട് കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാർ ഭാഗം താമസിക്കുന്ന ഷറഫുദ്ധീൻ (44) നാട്ടിൽ നിര്യാതനായി. കോവിഡ്​ സമയത്ത്​ നാട്ടിലേക്ക്​ പോയതായിരുന്നു. മുസന്ന കെ.എം.സി.സി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്​.

പിതാവ്​: പരേതനായ പള്ളത്ത് കുഞ്ഞി മൊയ്തു (ഫാമിലി കുഞ്ഞി മൊയ്തു). മാതാവ്: കുഞ്ഞി മാമി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ഷർജീൻ (ബിരുദ വിദ്യാർഥി, വിസ്‌ഡം കോളജ് പാവറട്ടി ), ഷനാഹ് (പ്ലസ്​ ടു, വിസ്ഡം പാവറട്ടി ), മുഹമ്മദ് അയാസ് (എം.ഐ.സി സ്കൂൾ അകലാട് ), സിയാ ഫാത്തിമ്മ ( ഫോക്കസ് സ്കൂൾ). സഹോദരൻ: പി.കെ. അക്ബർഷാ (മസ്ക്കത്ത് കെ.എം.സി.സി).

ഖബറടക്കം ഞായർ രാവിലെ10 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. 

Tags:    
News Summary - muscut obituary former expatriate sharafudheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.