കോവിഡ്​: മസ്​കത്ത്​ ഗവർണറേറ്റ്​ വെള്ളിയാഴ്​ച മുതൽ അടച്ചിടും

മസ്​കത്ത്​: കോവിഡി​​​​െൻറ സമൂഹ വ്യാപനം തടയാൻ കടുത്ത നടപടിയുമായി സുപ്രീം കമ്മിറ്റി. മസ്​കത്ത്​ ഗവർണറേറ്റ്​ 12 ദിവസം അടച്ചിടാൻ ബുധനാഴ്​ച ചേർന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഏപ്രിൽ​ പത്തിന്​ രാവിലെ പത്ത്​ മുതൽ ഗവർണറേറ്റിലേക്കുള്ള എല്ലാ എൻട്രി, എക്​സിറ്റ്​ പോയിൻറുകളും അടക്കും.

ഏ​പ്രിൽ​ 22ന്​ രാവിലെ പത്ത്​ വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്ന്​ ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു. മറ്റ്​ ഗവർണറേറ്റിലെ ചെക്ക്​ പോയിൻറുകൾ സാധാരണ പോലെ തുടരുകയും ചെയ്യും. വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ച തീരുമാനവും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ നീട്ടിയിട്ടുണ്ട്​.

Tags:    
News Summary - muscut governarate will close from friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.