മസ്കത്ത്: 21ാമത് മസ്കത്ത് ഫെസ്റ്റിവൽ സമാപിച്ചു. ഒരുമാസമായി നടന്നുവന്ന ഫെസ്റ്റിവലിെൻറ സമാപന ദിവസമായ ശനിയാഴ്ച രാത്രി ഇരു വേദികളിലും വർണാഭമായ വെടിക്കെട്ട് നടന്നു. ഇന്നലെയും വെള്ളിയാഴ്ചയുമായി ഫെസ്റ്റിവലിെൻറ പ്രധാന വേദികളായ അമിറാത്തിലും നസീം ഗാർഡനിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി നടന്ന സമാപന പരിപാടിയിൽ മസ്കത്ത് നഗരസഭ ചെയർമാൻ അടക്കം വിശിഷ്ട വ്യക്തികളും സംബന്ധിച്ചു. സ്വദേശികളും വിദേശികളുമായി ഏതാണ്ട് 10 ലക്ഷത്തിനടുത്ത് ആളുകൾ ഇൗ വർഷം മസ്കത്ത് ഫെസ്റ്റിവൽ സന്ദർശിച്ചതായാണ് കണക്കുകൾ. ഒമാെൻറ സംസ്കാരവും പൈതൃകവുമായ കാഴ്ചകൾക്കൊപ്പം ആധുനികമായ വിനോദോപാധികളും വാണിജ്യ പ്രദർശനങ്ങളുമെല്ലാം ഫെസ്റ്റിവലിെൻറ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.